ജില്ലാ കളക്ടര്‍ കാസർഗോഡ്

ശ്രീമതി ശ്രീധന്യ സുരേഷ് ഐ.എ.എസ്

ശ്രീമതി ശ്രീധന്യ സുരേഷ്, ഐ.എ.എസ് , 2019 ബാച്ച് കേരള കേഡറിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥയാണ്. വയനാട് സ്വദേശിയായ അവർ അപ്ലൈഡ് സുവോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കേരളത്തിലെ ആദിവാസി സമൂഹത്തിൽ നിന്ന് യു.പി.എസ്.സി. സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച ആദ്യ വ്യക്തി എന്ന ചരിത്രനേട്ടവും അവർ കൈവരിച്ചു.

ഐ.എ.എസ്. ഉദ്യോഗസ്ഥയെന്ന നിലയിലുള്ള സേവനകാലയളവിൽ, കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ, പെരിന്തൽമണ്ണ സബ് കളക്ടറും സബ്-ഡിവിഷണൽ മജിസ്ട്രേറ്റും, ഇൻസ്‌പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ, ഡയറക്ടർ കിർട്ടാഡ്സ്, സാമൂഹിക സന്നദ്ധസേന ഡയറക്ടർ, കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി ഡയറക്ടർ, തെന്മല ഇക്കോ ടൂറിസം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഭക്ഷ്യസുരക്ഷാ കമ്മീഷണർ തുടങ്ങി നിരവധി സുപ്രധാന പദവികൾ അവർ വഹിച്ചിട്ടുണ്ട്.
നിലവിൽ ശ്രീമതി ശ്രീധന്യ സുരേഷ് കാസർഗോഡ് ജില്ലാ കലക്ടറായി സേവനമനുഷ്ഠിച്ചുവരുന്നു.