അടയ്ക്കുക

കേന്ദ്ര സര്‍വ്വകലാശാല, കേരളം

ഇന്ത്യയില്‍ ആകെയുളള 15 കേന്ദ്ര സര്‍വ്വകലാശാലകളിലൊന്നാണ് കേന്ദ്രസര്‍വ്വകലാശാല ബില്‍ 2009 പ്രകാരം നിലവില്‍ വന്ന കേരള കേന്ദ്ര സര്‍വ്വകലാശാല. കാസറഗോഡിനടുത്തുളള നായമ്മാര്‍മൂലയിലെ താല്‍ക്കാലിക കാമ്പസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച സര്‍വ്വകലാശാല 2013 നവംബര്‍ മുതല്‍ പെരിയ കാമ്പസ്സില്‍ പ്രവര്‍ത്തിച്ചുവരുന്നു. വിവിധ വിഷയങ്ങളിലായി ഇരുപതോളം ബിരുദാനന്തര ബിരുദ കോഴ്സുകളും പി എച്ച് ഡി കോഴ്സുകളും കൈകാര്യം ചെയ്യുന്നുണ്ട്. പഠനത്തിനും ഗവേഷണത്തിനുമായി സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുളള ധാരാളം വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തിച്ചേരുന്നുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരേയൊരു കേന്ദ്ര സര്‍വ്വകലാശാലയായ ഇത്കാസറഗോഡ് ജില്ലയക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.

അനിമൽ സയൻസ്, ബയോ കെമിസ്ട്രി, മോളിക്യുലർ ബയോളജി, ജെനോമിക് സയൻസ്, പ്ളാൻറ് സയൻസ്, എൻവയൺമെൻറൽ സയൻസ്, ഇക്കണോമിക്സ്, എഡ്യൂക്കേഷൻ, ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്സ്, സോഷ്യൽ വർക്ക്, ഇംഗ്ലീഷ്, താരതമ്യ ലിറ്ററേച്ചർ, ഹിന്ദി, ലിംഗ്വിസ്റ്റിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടർ സ്കൂൾ ഓഫ് ബയോളജിക്കൽ സയൻസസ്, സ്കൂൾ ഓഫ് എക്കണോമിക്സ്, സ്കൂൾ ഓഫ് എഡ്യൂക്കേഷൻ, സ്കൂൾ ഓഫ് ഗ്ലോബൽ സ്റ്റഡീസ്, സ്കൂൾ ഓഫ് ലാംഗ്വേജസ് & താരതമ്യ ലിറ്റേഴ്സ്, സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, എഡ്യൂക്കേഷൻ ആന്റ് ലോ ലീഗൽ സ്റ്റഡീസ്, സ്കൂൾ ഫിസിക്കൽ സയൻസസ്, സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് എന്നിവ ഇപ്പോൾ സർവകലാശാലയിൽ ആരംഭിച്ചിട്ടുണ്ട്. സർവ്വകലാശാലയുടെ സ്ഥിരം കാമ്പസ് (തേജസ്വിനി ഹിൽസ്),2012 ൽ സർക്കാർ ഏറ്റെടുത്ത 310 ഏക്കർ സ്ഥലത്ത് പെരിയേ, കാസറഗോഡിലാണ് സ്ഥിതി ചെയ്യുന്നത്.

കേന്ദ്ര സര്‍വ്വകലാശാല കേരളം

cukerala.ac.in