അടയ്ക്കുക

ജില്ലയെ കുറിച്ച്

കേരളത്തിന്റെ വടക്കേയടത്തുള്ള ജില്ലയാണ് കാസര്‍ഗോഡ്. കിഴക്ക് ഭാഗത്ത് പശ്ചിമഘട്ട മലനിരകളും പടിഞ്ഞാറ് അറബിക്കടലും അതിർത്തി പങ്കിടുന്നു. പന്ത്രണ്ട് നദികൾ ഒഴുകുന്ന പ്രകൃതി രമണീയമായ ഒരു ഭൂപ്രദേശമാണ് കാസര്‍ഗോഡ്.

“കാസര്‍ഗോഡ്” എന്ന പേരിന്റെ ഉല്‍ഭവത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്. രണ്ട് സംസ്കൃത വാക്കുകളായ കാസാര (കായൽ അല്ലെങ്കിൽ കുളം), ക്രോഡ (നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലം) ചേര്‍ന്നാണ് കാസര്‍ഗോഡ് ഉണ്ടായതെന്നാണ് ഒരു അഭിപ്രായം. ധാരാളം കാഞ്ഞിര മരങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് കാഞ്ഞിര മരങ്ങളുടെ കൂട്ടം എന്നര്‍ത്ഥം വരുന്ന കാസറഗോഡ് എന്ന പേര് ലഭിച്ചത് എന്നാണ് മറ്റൊരഭിപ്രായം. കാഞ്ഞിരങ്ങളുടെ കൂട്ടമല്ല ഇന്ന് കാസറഗോഡ് കമുകും, തെങ്ങും, വാഴയും ഇടകലര്‍ന്ന സസ്യശ്യാമള ഭൂമി അറബിക്കടല്‍ ആലിംഗനം ചെയ്യുന്ന തീരം. ചരിത്രത്തിലും പൈതൃകത്തിലും കാസറഗോഡ് സമ്പന്നമാണ്. 

തെങ്ങിന്‍ തോപ്പുകളും മലഞ്ചേരിവുകളും, മലച്ചെറിവുകളില്‍ നിന്നുല്‍ഭവിച്ച് കടലിലേക്കൊഴുകുന്ന പുഴകളും തോടുകളാലും സംപണമായ ഭൂപ്രദേശമാണ് കാസറഗോഡ്. ചെങ്കല്ല് കൊണ്ടുള്ള ചുമരും, പ്രാദേശികമായി കിട്ടുന്ന ചുവന്ന കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച ഓട് മേഞ്ഞ വീടുകളും ജില്ലയില്‍ സാധാരണയായി കാണാം.

ജില്ലയിൽ 12 നദികൾ ഉണ്ട്. ഇവയില്‍ ഏറ്റവും നീളം കൂടിയ നദിയായ ചന്ദ്രഗിരി (105 കി. മീ.) കൂര്‍ഗില്‍ നിന്നും ഉല്‍ഭവിച്ച് തളങ്കര കടലില്‍ അവസാനിക്കുന്നു.  ചന്ദ്രഗിരിപ്പുഴയുടെ പേരിന്‍റെ  ഉറവിടം ചന്ദ്രഗുപ്ത വസ്തി എന്ന പേരിൽ നിന്നാണ്. മൗര്യ ചക്രവർത്തിയായ ചന്ദ്രഗുപ്തൻ തൻറെ അവസാനദിവസങ്ങൾ ഒരു കർഷകനായി ചെലവഴിച്ചതായി കരുതപ്പെടുന്നു.ഇവയില്‍ ഏറ്റവും നീളം കൂടിയ നദിയായ ചന്ദ്രഗിരി കൂര്‍ഗില്‍ നിന്നും ഉല്‍ഭവിച്ച് തളങ്കര കടലില്‍ അവസാനിക്കുന്നു.

ബേക്കല്‍ കോട്ട
പള്ളിക്കര ബീച്ച്
റാണിപുരം