അടയ്ക്കുക

എങ്ങിനെ എത്താം

കാസർഗോഡ് എത്തിച്ചേരാം – റോഡ് മാര്‍ഗം
റോഡ് ദൂരം് മറ്റ് വിവരങ്ങള്‍
ദേശീയപാത 85.9 കി.മീ. NH66 ഈ ജില്ലയിലൂടെ കടന്നു പോകുന്നു. കണ്ണൂർ ഭാഗത്തുനിന്ന് അത് കലികടവിൽ ജില്ലയിൽ പ്രവേശിക്കുന്നു. പ്രധാന പട്ടണങ്ങളായ തൃക്കരിപ്പൂർ, ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർകോട്, കുംബള, ഉപ്പള, മഞ്ചേശ്വരം എന്നിവ വഴി കടന്നുപോകുന്നു. തലപ്പാടിയിൽ നിന്ന് മംഗലാപുരത്തേക്ക് കർണാടക സംസ്ഥാനത്തിലേക്ക് പ്രവേശിക്കുന്നു.
സംസ്ഥാനപാത 29 കി.മീ. ദേശീയപാതയോട് കൂടി ഏതാണ്ട് എല്ലാ നഗരങ്ങളും ബന്ധിപ്പിക്കുന്നു.
ജില്ലാ റോഡുകൾ 447.5 കി.മീ. മേജർ, മറ്റ് ടാർ റോഡുകള്‍ / മൺപാതകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹെവി വാഹനങ്ങൾ വഴി എത്തിച്ചേരാനാകുന്ന ജില്ലയുടെ മിക്കവാറും എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്നു.
ഗ്രാമ റോഡുകൾ 492.2 കി.മീ. ടാർറോഡുകളും മണ്പാതകളും ഉള്‍പ്പെടുന്നു
കാസർഗോഡ് എത്തിച്ചേരാം – റെയിൽ മാര്‍ഗം
വഴി ദൂരം് മറ്റ് വിവരങ്ങള്‍
കോഴിക്കോട്-മംഗലാപുരം-മുംബൈ
വഴി
116 കി.മീ. റെയിൽവേ ലൈൻ തീരത്തോട് ചേർന്ന് സമാന്തരമായി കടന്നുപോകുന്നു. തൃക്കരിപ്പൂർ, ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർകോട്, കുമ്പള, ഉപ്പള, മഞ്ചേശ്വരം എന്നിവയാണ് പ്രധാന റെയിൽവേ സ്റ്റേഷനുകൾ. ഈ സ്റ്റേഷനുകളിൽ മിക്കവാറും എല്ലാ എക്സ്പ്രസ് ട്രെയിനുകളും നിർത്തും.
കാസർഗോഡ് എത്തിച്ചേരാം – വിമാന മാര്‍ഗം
വിമാനത്താവളം ദൂരം് മറ്റ് വിവരങ്ങള്‍
മംഗലാപുരം 70 കി.മീ. കാസർകോട് ജില്ലയില്‍ വിമാനത്താവളമില്ല. ജില്ലാ ആസ്ഥാനത്തു നിന്നുള്ള ദൂരങ്ങളാണ് നൽകിയിരിക്കുന്നത്.
കോഴിക്കോട്(കാലിക്കറ്റ്) 200 കി.മീ.. കാസർകോട് ജില്ലയില്‍ വിമാനത്താവളമില്ല. ജില്ലാ ആസ്ഥാനത്തു നിന്നുള്ള ദൂരങ്ങളാണ് നൽകിയിരിക്കുന്നത്.
കൊച്ചി (കൊച്ചിന്‍) 350 കി.മീ.. കാസർകോട് ജില്ലയില്‍ വിമാനത്താവളമില്ല. ജില്ലാ ആസ്ഥാനത്തു നിന്നുള്ള ദൂരങ്ങളാണ് നൽകിയിരിക്കുന്നത്.
തിരുവനന്തപുരം 550 കി.മീ. കാസർകോട് ജില്ലയില്‍ വിമാനത്താവളമില്ല. ജില്ലാ ആസ്ഥാനത്തു നിന്നുള്ള ദൂരങ്ങളാണ് നൽകിയിരിക്കുന്നത്.
പ്രധാന സ്ഥലങ്ങളിലേക്കുള്ള ദൂരം
വിമാനത്താവളം ദൂരം് മറ്റ് വിവരങ്ങള്‍
കണ്ണൂര്‍ 94 കി.മീ. കണ്ണൂർ ജില്ല
മംഗലാപുരം 50 കി.മീ. കർണാടകയിൽ വടക്ക് ദിശയിലേക്ക്
കോഴിക്കോട് 175 കി.മീ. കണ്ണൂർ വഴി
കൊച്ചി 380 കി.മീ. കോഴിക്കോട് വഴി
തിരുവനന്തപുരം 570 കി.മീ. തൃശൂർ – എറണാകുളം – ആലപ്പുഴ അല്ലെങ്കിൽ തൃശൂർ – കോട്ടയം – കൊല്ലം വഴി
കൂർഗ് (മെർകറ) 152 കി.മീ. കർണാടകയിൽ കിഴക്ക് ദിശയിലേക്ക്
ഗോവ (പനാജി) 420 കി.മീ. വടക്ക് ദിശയിലേക്ക്
ബാംഗ്ലൂർ 380 കി.മീ. മംഗലാപുരം / കൂർഗ് വഴി
മൈസൂർ 320 കി.മീ. കൂർഗ് വഴി