ടൂറിസം
കാസർഗോഡ് ടൂറിസം
സപ്തഭാഷകളുടെയും വ്യത്യസ്ത സംസ്ക്കാരങ്ങളുടെയും സംഗമഭൂമിയാണ് കാസര്‍ഗോഡ്. ഹിന്ദു,മുസ്ലീം,ക്രിസ്ത്യന്‍ മതങ്ങള്‍ സഹവര്‍ത്തിത്വത്തോടെ താമസിക്കുന്ന ഒരിടം. ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ച ബേക്കല്‍ കോട്ട ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഈ ജില്ലയിലുണ്ട്. ദൈവങ്ങളുടെ ,കോട്ടകളുടെ,നദികളുടെ,സുന്ദരമായ കുന്നുകളുടെ ,നീളം കൂടിയ മണല്‍ ബിച്ചുകളുടെ നാടെന്ന വിശേഷണം കാസറഗോഡിനുണ്ട്. വ്യത്യസ്തതകള്‍ ഏറെയുള്ള ഈ പ്രദേശം സന്ദര്‍ശകരെ ആവേശത്തിലാക്കും.