അടയ്ക്കുക

കാലാവസ്ഥ

മിതശീതോഷ്ണ കാലാവസ്ഥയാണ് ഈ പ്രദേശത്ത് പൊതുവേ അനുഭവപ്പെടുന്നത്. സാധാരണയായി പടിഞ്ഞാറൻ തീരം കാറ്റിന്റെ ഗതിപരിണാമത്തിനനുസൃതമായുള്ള കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെട്ടു വരുന്ന പ്രദേശമാണ്.

കാലാവസ്ഥയെ നാല് സീസണുകളായി തിരിക്കാം.

ശീതകാലം – ജനുവരി മുതൽ ഫെബ്രുവരി വരെ

ഉഷ്ണകാലം  – മാർച്ച് മുതൽ മെയ് വരെ

തെക്ക് പടിഞ്ഞാറൻ മൺസൂൺ – ജൂൺ മുതൽ സെപ്റ്റംബർ വരെ

വടക്ക്  കിഴക്കൻ മൺസൂൺ – ഒക്ടോബർ മുതൽ നവംബർ വരെ

ശരാശരി പരമാവധി 37 ഡിഗ്രീ സെല്‍ഷ്യസ് ഉയര്‍ന്ന  താപനിലയും 17  ഡിഗ്രീ സെല്‍ഷ്യസ് കുറഞ്ഞ താപനിലയും അനുഭവപ്പെടാറുണ്ട്.

വർഷത്തിൽ ശരാശരി 3350 മില്ലിമീറ്റർ മഴയാണ് ലഭിക്കുന്നത്. കാറ്റ് വേഗത മാർച്ച് മുതൽ ജൂൺ മാസം വരെ കൂടിയും, സെപ്റ്റംബർ മുതൽ ഡിസംബർ മാസം വരെ കുറഞ്ഞും അനുഭവപ്പെട്ടു വരുന്നു. 

ജൂൺ മുതൽ ആഗസ്ത് വരെയുള്ള കാലയളവിൽ മൊത്തം മഴയുടെ മൂന്നിൽ രണ്ടു ഭാഗവും അനുഭവപ്പെടുന്നു