അടയ്ക്കുക

താല്പര്യമുള്ള സ്ഥലങ്ങള്‍

സപ്തഭാഷകളുടെയും വ്യത്യസ്ത സംസ്ക്കാരങ്ങളുടെയും സംഗമഭൂമിയാണ് കാസര്‍ഗോഡ്. ഹിന്ദു,മുസ്ലീം,ക്രിസ്ത്യന്‍ മതങ്ങള്‍ സഹവര്‍ത്തിത്വത്തോടെ താമസിക്കുന്ന ഒരിടം. ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ച ബേക്കല്‍ കോട്ട ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഈ ജില്ലയിലുണ്ട്. ദൈവങ്ങളുടെ ,കോട്ടകളുടെ,നദികളുടെ,സുന്ദരമായ കുന്നുകളുടെ ,നീളം കൂടിയ മണല്‍ ബിച്ചുകളുടെ നാടെന്ന വിശേഷണം കാസറഗോഡിനുണ്ട്. വ്യത്യസ്തതകള്‍ ഏറെയുള്ള ഈ പ്രദേശം സന്ദര്‍ശകരെ ആവേശത്തിലാക്കും.

ജില്ലയിലെ പ്രധാനപ്പെട്ട ആകര്ഷോകമായ പ്രദേശങ്ങളും അവയുടെ സവിശേഷതകളും.

അഡൂര്‍-
കാസര്‍ഗോഡ് നഗരത്തില്‍‍‍‍‍‍‍‍നിന്നും 45കിലോമീറ്റര്‍ മാറി കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. അര്‍ജ്ജുനന്‍ പണികഴിപ്പിച്ച പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്. ശിവനും, അര്‍ജ്ജുനനും മുഖാമുഖംനിന്ന് കിരാതയുദ്ധം നടത്തിയ സ്ഥലം. മനുഷ്യസ്ഞ്ചാരം അധികമില്ലാത്ത സമീപത്തുള്ള കാനനപ്രദേശം ശിവന്റെയ വാസസ്ഥലമായി കണക്കാക്കുന്നു. കുന്നിന്ചെനരുവിലൂടെ ഒഴുകുന്ന അരുവികള്‍ പ്രകൃതിരമണിയമാണ്.

മഹാലിംഗേശ്വര ക്ഷേത്രം

അജാനൂര്‍ –പ്രസിദ്ധമായ മഡിയന്‍ കൂലോം ക്ഷേത്രം സ്ഥിതിചെയ്യുന്നത് അജാനൂര്‍ വില്ലേജിലാണ്. ഹോസ് ദുര്ഗ്് താലൂക്ക് ആസ്ഥാനം സ്ഥിതിചെയ്യുന്ന കാഞ്ഞങ്ങാടുനിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണിത്. ഭദ്രകാളിയാണ് ഇവിടെത്തെ പ്രധാന ആരാധനമൂര്ത്തി്. കൂടാതെ ക്ഷേത്രപാലകന്‍,ഭഗവതി,ഭൈരവന്‍ എന്നീ ആരാധനമൂര്ത്തിപകളും ഇവിടെയുണ്ട്. ഉഷപൂജയും,സന്ധ്യാ്പൂജയും നടത്തുന്നത് മണിയാണികളും,ഉച്ചപൂജ നടത്തുന്നത് ബ്രാഹ്മണരുമാണ്.

ഇടവമാസത്തിലും(മെയ്,ജൂണ്‍)ധനുമാസത്തിലുമാണ് (ഡിസംബര്‍,ജനുവരി)ഇവിടുത്തെ ഉത്സവങ്ങള്‍ നടത്താറുള്ളത്.

ആനന്ദാശ്രമം &നിത്യാനന്ദാശ്രമം –1939ല്‍ വൈഷ്ണവ സന്യാ സിയായ സ്വാമി രാംദാസ് പണികഴിപ്പിച്ച ആശ്രമമായ ആനന്ദാശ്രമം കാഞ്ഞങ്ങാട് റെയില്വെവ സ്റ്റേഷനില്നിിന്നും 5 കിലോമീറ്റര്‍ കിഴക്ക് മാറി സ്ഥിതിചെയ്യുന്നു. പ്രധാന അശ്രമവും മറ്റ് കെട്ടിടങ്ങളും വിവിധ ഫലവൃക്ഷങ്ങള്ക്കി്ടയില്‍ നില്ക്കുന്ന കാഴ്ച സുന്ദരമാണ്. ധ്യാടനത്തിനായി ഉപയോഗിക്കുന്നതിനായി ആശ്രമത്തിന്‍െറ കിഴക്ക് ഭാഗത്തായി ഒരു കുന്നുണ്ട്. കുന്നിന്‍െറ പടിഞ്ഞാറ് ഭാഗം വിശാലമായ പ്രകൃതിദത്തമായ കാഴ്ചകളാല്‍ സമൃദ്ധമാണ്. കുന്നിന്‍െറ ഉച്ചസ്ഥായിലെത്തുന്നവര്ക്ക്ദ ആഹ്ലാദം കൈവരുന്നതിനോടൊപ്പം ശാന്തവും ആഴമേറിയതുമായ സമാധാനം ലഭിക്കുകയും ചെയ്യും.

അനന്തപുരം തടാകക്ഷേത്രം –

തിരുവനന്തപുരത്ത ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്‍െറ മൂലസ്ഥാനമെന്ന് വിശ്വസിക്കുന്ന കേരളത്തിലെ ഒരെയൊരു തടാകക്ഷേത്രമാണ് കുമ്പളയില്നി്ന്നും 5 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന അനന്തപുരക്ഷേത്രം. ഇതിനടുത്താണ് ഇന്ഡതസ്ട്രിയല്‍ എരിയായില്‍ സ്ഥിതിചെയ്യുന്ന കിന്ഫ്രാ പാര്ക്ക് .

തടാക ക്ഷേത്രം

ബേക്കല്‍ കോട്ട- കേരള സംസ്ഥാനത്തിലെ ഏറ്റവും വലുതും നല്ല രീതിയില്‍ സംരക്ഷിച്ചുവരുന്ന കോട്ടയാണ് ബേക്കല്‍ കോട്ട. വിസ്തൃതമായ കടല്തീതരവും അതിന്‍െറ അളവറ്റ സൗന്ദര്യവുബമാണ് സന്ദര്ശടകരെ ആകര്ഷിീക്കുന്ന പ്രധാനഘടകം. അന്താരാഷ്ട്ര പ്രശസ്തിയാര്ജ്ജി ച്ച കോട്ടയാണിത്.

ബേക്കൽ കോട്ട

വെള്ളിക്കോത്ത്- അജാനൂര്‍ വില്ലേജിലാണ് പ്രശസ്തനായ കവി പി. കുഞ്ഞിരാമന്നാ്യരുടെ ജനനം. സ്വാതന്ത്രസമരസേനാനിയും നാടകകൃത്തുമായ വിദ്വാന്‍ പി കേളുനായര്‍,രസികശിരോമണി കണ്ണന്നാതയര്‍ എന്നിവരുടെ ജന്മം കൊണ്ടും അറിയപ്പെട്ട ഒരു പ്രദേശമാണ് വെള്ളക്കോത്ത്. ജില്ലയിലെ സാംസ്ക്കാരികകേന്ദ്രം.

ബേള ചര്‍ച്ച് –

കാസര്‍ഗോഡ് നിന്നും 15 കീലോമീറ്റര്‍ വടക്കുഭാഗത്തായി ഏഡി 1890ല്‍ പണികഴിപ്പിച്ച ഏറ്റവും പഴയ ക്രിസ്ത്യന് ‍ പള്ളി.

ബേള ചര്‍ച്ച്

ചന്ദ്രഗിരികോട്ട- കാസര്‍ഗോഡ് നഗരത്തില്നി്ന്നും 3 തെക്ക് മാറി സ്ഥിതിചെയ്യുന്ന കോട്ടയാണിത്. ചന്ദ്രഗിരി പുഴ തീരത്തിനോട് ചേര്ന്ന് ഉയര്ന്നഥ തലത്തില്‍ ചതുരാകൃതിയില്‍ കാണുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടില്‍ ശിവപ്പ നായിക്കാണ് നിര്മ്മി ച്ചത്. ചന്ദ്രഗിരിപ്പുഴ കേരളത്തിന്‍െറയും തുളുവ സാമ്രാജ്യത്തി ന്‍െറയും അതിര്വനരമ്പായി കണക്കാക്കപ്പെടുന്നു. ചന്ദ്രഗിരിയില്നിതന്നും 5 മൈല്‍ അകലെയായി തെക്കില്‍ എന്ന സ്ഥലത്ത് ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെയായി കമാനാകൃയില്‍ ഒരു പാലമുണ്ട്. കണ്ണൂര്‍-കാസര്‍ഗോഡ് എന്‍ എച്ച്  17 ല്കൂ ടിയുള്ള യാത്രയില്‍ ഈ പാലവും പാലത്തിന് അരികിലായി കാണുന്ന പള്ളിയും എറ്റവും ആകര്ഷ7ണീയമായ കാഴ്ചയാണ്. കേരലത്തിലെ ഏറ്റവും നീളം കൂടിയ റെയില്വെ് ടണല്‍ കടന്നുപോകുന്നത് ചന്ദ്രഗിരി കുന്നുകളിലൂടെയാണ്. ഇവിടെ അടുത്തിടെയായി ഒരു ബോട്ട് ക്ലബ് ആരംഭിച്ചിട്ടുണ്ട്.

ചെറുവത്തൂര്‍- കുട്ടമത്ത് കുന്നിയൂര്‍ കുടംബവുമായി ബന്ധപ്പെട്ട് കവികളുടെയും പണ്ഡിതന്മാരുടെയും കേന്ദ്രമാണിത്. പ്രധാന പിക് നിക്ക് പ്രദേശമായ വീരമല കുന്ന് പതിനെട്ടാം നൂറ്റാണ്ടിലെ നശിച്ചുപോയ ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങള്‍ ഉള്കൊറള്ളുന്ന പ്രദേശമാണ്.

എടനീര്‍ മഠം-കാസര്ഗോാഡുനിന്നും പത്ത് കീലോമീറ്റര്‍ വടക്ക് കിഴക്കായി സ്ഥിതിചെയ്യുന്നു. കലകളുടെയും വിജ്ഞാനത്തിന്റെയും ഇരിപ്പിടമായ മഠം ശങ്കരാചാര്യരു്ടെ പാരമ്പര്യത്തി ല്പ്പെിട്ടതാണ്.

ഗോവിന്ദപൈ മെമ്മോറിയല്‍-1883 മുതല്‍ 1963 വരെ ജീവിച്ചിരുന്ന കന്നട ഭാഷയിലെ പ്രശസ്തനായ കവിയായിരുന്ന ഗോവിന്ദപൈയുടെ പേരില്‍ മഞ്ചേശ്വരത്ത് സ്ഥാപിതമായ സ്മാരകമാണിത്. അദ്ദേഹം രാഷ്ട്രകവി ഗോവിന്ദപൈ എന്ന് അറിയപ്പെട്ടു.

ഹോസ് ദുര്ഗ്പ കോട്ട-ഇക്കേരി രാജവംശത്തിലെ സോമശേഖര നായക്ക് പണികഴിപ്പിച്ച കോട്ടയാണിത്. പ്രസ്തുത സ്ഥലം ഉള്പ്പെ ടുന്ന കോട്ടയോട് ചേര്ന്നല പ്രദേശം നിത്യാനന്ദാശ്രമം എന്ന പേരില്‍ അറിയപ്പെടുന്നു.

കമ്മാടം കാവ്-അരുവിയൊഴുകുന്ന 50-60 ഏക്കറോളം വനമുള്ള പ്രദേശത്തായി കമ്മാടം ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നു.
കാഞ്ചന്ജംാഗ-കാസര്ഗോ്ഡുനിന്നും 16 കിലോമീറ്റര്‍ കിഴക്കായി സ്ഥിതിചെയ്യുന്ന കാലാഗ്രാമം പ്രശസ്തനായ ചിത്രകാരന്‍ സ്ഥാപിച്ചതാണ്. കലാഗ്രാമം എന്ന് ഇത് അറിയപ്പെടുന്നു.

കണ്വതീര്ത്ഥു ബീച്ച് ഫോറസ്റ്റ്-മഞ്ചേശ്വരത്തുനിന്നും 3കിലോമീറ്റര്‍ വടക്കായി വലിയ നീന്തല്കുനള തടാകവും 4 കിലോമീറ്റര്‍ നീളത്തിലായി ബീച്ചും സ്ഥിതിചെയ്യുന്നു. ഈ നീന്തല്കു്ളം കടല്ജനലംകൊണ്ട് രൂപപ്പെടുത്തിയതാണ്. പ്രകൃതിയുടെ വരദാനമായ ഈ ബീച്ച് വലുതും വൃത്തിയുള്ളതുമാണ്.

കാസര്‍ഗോഡ് പട്ടണം-ചന്ദ്രഗിരി നദിക്കരയില്‍ സ്ഥിതിചെയ്യുന്ന നഗരമാണ് കാസര്‍ഗോഡ്. ഭാഷവൈവിധ്യവുംന,വ്യസ്യരയ ത സംസ്ക്കാരങ്ങളും കാസര്‍ഗോഡ് മറ്റ് പ്രദേശങ്ങളില്നിുന്നും വ്യത്യസ്താമാക്കുന്നു. എട്ടുഭാഷകള്‍ സംസാരിക്കുന്ന പ്രദേശം. കാസര്ഗോലഡന്‍ സാരി പേരി കേട്ടതാണ്. തെങ്ങുകളുടെയും അടയ്ക്കയ്ക്കും കേന്ദ്രമായ കാസര്ഗോ്ട്ട് ചരിത്രപ്രശസ്തമായ മാലിക്ക് ദിനാര്‍ പള്ളി,മല്ലികാര്ജ്ജു നക്ഷേത്രം,ഡോലേര്സ്േ ചര്ച്ച്് എന്നിവ സ്ഥിതിചെയ്യുന്നു. വാര്ഷി്കാഘോഷങ്ങളുടെ ഭാഗമായി 39 തെയ്യങ്ങള്‍ കെട്ടിയാടുന്ന പുലികുന്ന് മറ്റൊരു സവിശേഷതയുള്ള പ്രദേശമാണ്. കടലില്നിളന്നും 31 മീറ്റര്‍ സ്ഥിതിചെയ്യുന്ന,പ്രധാനപ്പെട്ട കച്ചവടകേന്ദ്രം എന്നനിലയില്‍ കാസര്ഗോാഡ് പേര് കേട്ടതാണ്.

കോട്ടച്ചേരി മല-കാഞങ്ങാടുനിന്നും 30 കിലോമീറ്റര്‍ വടക്ക് കിഴക്കായി കൊന്നക്കാട് എന്ന സ്ഥലത്തിനോട് ചേര്ന്്നു കിടക്കുന്ന മഴകാടുകളുള്ള പ്രദേശം. ട്രക്കിങ്ങിനും,പിക് നിക്കിനും പറ്റിയ ഇടം. കുര്ഗിളലെ ബ്രഹ്മഗിരി മലനിരകളിലുള്ള തലക്കാവേരി കോട്ടച്ചേരി മലയുടെ അടുത്താണ്.

കോട്ടപ്പുറം-നീലേശ്വരം രാജാക്കന്മാര്‍ മണ്ണ്കൊണ്ട് നിര്മ്മി ച്ച കോട്ടപ്പുറം 18 നൂറ്റാണ്ടില്‍ നായക്കന്‍മാര്‍ പിടച്ചടക്കി. കോട്ടപ്പുറത്തിനോട് ചേര്ന്ന് ജുമാ മസ്ജിദും,ക്ഷേത്രവും സ്ഥിതിചെയ്യുന്നു.

കുഡ് ലു-എട്ടുദിവസം നീണ്ടുനില്ക്കുടന്ന പണ്ഡിതസദസ്സ് നടന്ന സ്ഥലം. കുമ്പള ഭരിച്ചിരുന്ന ജയസിംഹന്‍ എന്ന ഭരണാധികാരിയുടെ കാലത്ത് ദ്വൈത പണ്ഡിതനായ മാധവാചാര്യരും,അദ്വൈത പണ്ഡിതനായ ത്രിവിക്രമനനും പണ്ഡിതവിചാരം നടന്നത് ഇവിടെവെച്ചാണ്. 75 വര്ഷംന പഴക്കമുള്ള സിപിസിആര്‍ എെ ഇതിനടുത്ത് സ്ഥിതിചെയ്യുന്നു.

കുമ്പള-കാസര്ഗോരഡുനിന്നും 13 കിലോമീറ്റര്‍ വടക്കുഭാഗത്താണ് കുമ്പള. പുരാതനരാജാക്കന്മാരുടെ ആസ്ഥാനകേന്ദ്രം. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന യക്ഷഗാനത്തിന്‍െറ പിതാവ് എന്നറിയപ്പെടുന്ന പാര്ത്ഥി സുബ്ബയുടെ ജനനസ്ഥലം. പ്രശസ്തമായ ഗോപാലകൃഷ്ണ ക്ഷേത്രം ഇവിടെയാണ്.

മധൂര്‍-കാസര്ഗോടഡുനിന്നും എട്ടുകിലോമീറ്റര്‍ വടക്കുകിഴക്ക് ഭാഗത്താണിത്. ശ്രീമത് ആനന്ദേശ്വര വിനായകക്ഷേത്രം ഇവിടെയാണ്. ശില്പവിദ്യക്ളുടെ വൈവിധ്യങ്ങഥളും,ചെമ്പ് മേല്ക്കു രയും,തോട്ടങ്ങളും കൃഷിപാടങ്ങളുടെയും നടുവിലായി സ്ഥിതിചെയ്യുന്ന അമ്പലത്തിന് മുന്വമശത്തുക്കുടിയാണ് മധുവാഹിനി പുഴയൊഴുകുന്നത്. ശിവക്ഷത്രമാണെങ്കിലും അതോടൊപ്പം ശ്രീമത് ആനന്ദേശ്വരനെയും ആരാധിക്കുന്നു. എന്നാല്‍ ഗണപതിക്കാണ് പ്രധാന ആരാധന മൂര്ത്തിായായി പരിഗണിക്കുന്നത്. ക്ഷേത്രത്തിലെ ശിവലിംഗം ഹരിജന്‍ സ്ത്രീയായ മധരു കണ്ടെത്തിയതാണെന്ന് പറയപ്പെടുന്നു. നെയ്യും,അരിയുംകൊണ്ടുണ്ടാക്കിയ അപ്പംകൊണ്ട് ഗണപതിയെ മൂടിവയ്ക്കുന്ന മൂഡപ്പ സേവയാണ് അമ്പലത്തിലെ പ്രധാനപ്പെട്ട ഉത്സവം. വര്ഷംയ തോറും നടത്തുന്നതിന് ഇതിന് വലിയ ചെലവ് ആവശ്യമുടണ്ട്. 160 വര്ഷതങ്ങള്ക്കുകശേഷം 1962ലും അതിനുശേഷം 1992ലും ഒടുവില്‍ ഉത്സവം സംഘടിപ്പിച്ചത്. മരത്തില്‍ കൊത്തിവെച്ച പുരാണത്തിലെ നായകകഥാപാത്രങ്ങളുടെ രൂപങ്ങള്കൊആണ്ട് അലങ്കരിച്ച നമസ്ക്കാരമണ്ഡപമാണ് മറെറാരു പ്രത്യേകത. രാമായണത്തിലെ സീതാസ്വയംവരരംഗമാണ് കൊത്തിവെച്ചതെന്ന് സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ മനസ്സിലാകും. മണ്ഡപത്തിന്‍െറ പ്രധാനപ്പെട്ട കെട്ടിടത്തിന്‍െറ അകത്തും പുറത്തുമുള്ള രണ്ടാം നിലയിലെയും മൂന്നാം നിലയിലെയും നിലകള്‍ മരത്തില്‍ കൊത്തിയുണ്ടാക്കിയ മനോഹരരൂപങ്ങള്‍ ദര്ശിലക്കാം.
മൈസൂര്‍ രാജാവായ ടിപ്പുസുല്ത്താ ന്‍ ക്ഷേത്രം ആക്രമിക്കുകയും ദാഹമകറ്റുന്നതിന് ക്ഷേത്രകിണറിലെ വെള്ളം ആര്ത്തിതയോടെ കുടിച്ചുവെന്നും അതോടെ അദ്ദേഹത്തിന്‍െറ മനസ്സുമാറുകയും ക്ഷേത്രത്തെ നശിപ്പിക്കാതെ തിരിച്ചുപോകുകയും ചെയ്തു.

മധൂര്‍ ക്ഷേത്രം

മാലിക്ക് ദിനാര്‍ പള്ളി-ഇസ്ലാം കേന്ദ്രമായി അറിയപ്പെടുന്ന മാലിക്ക് ദിനാര്‍ പള്ളിപണികഴിപ്പിച്ചത് ഇസ്ലാം മതപ്രചാരകനായ മാലിക്ക് ദിനാര്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. തളങ്കരയില്‍ സ്ഥിതിചെയ്യുന്ന ജുമാ മസ്ജിദ് ജില്ലയിലെ ഏറ്റവും ആകര്ഷെണീയമായ പള്ളികളില്‍ ഒന്നാണ്. മാലിക്ക് ദിനാറിന്‍െറ പിന്മുംറക്കാരനായ മാലിക്ക് ഇബ് ന്‍ മുഹമ്മദിന്‍െറ ശവകല്ലറ സ്ഥിതിചെയ്യുന്നു. മറ്റൊരു പ്രധാനപ്പെട്ട പള്ളി കാസര്ഗോനഡ് നഗരഹൃദയത്തുള്ള തെരുവെത്ത് പള്ളിയാണ്. എല്ലാവര്ഷളവും മാലിക്ക് ദിനാറിന്‍െറ വരവിന്‍െറ ഓര്മ്മപ പുതുക്കുന്നതിന്‍െറ ഭാഗമായി പള്ളിയില്‍ ഉറൂസ് നടത്താറുണ്ട്.

മാലിക്ക് ദിനാര്‍ പള്ളി

മായിപ്പാടി കൊട്ടാരം-കുമ്പള രാജക്കാന്മാരുടെ ആസ്ഥാനം. കാസര്ഗോളഡ്-പെര്ള് റൂട്ടില്‍ എട്ട് കിലോമീറ്റര്‍ കിഴക്കായാണ് ഇതിന്‍െറ സ്ഥാനം.
മഞ്ചേശ്വരം-കേരളത്തിന്‍െറ വടക്കേ അറ്റം. ചരിത്രപരമായും മതപരമായും വളരെ പ്രാധാന്യമു-ള്ള പ്രദേശം. കൊങ്കിണി ബ്രാഹ്മണരും,ജൈനമാരും സമൃദ്ധമായി ഉണ്ടായിരുന്നു. രാഷ്ട്രകവി ഗോവിന്ദ പൈയുടെ ജന്മസ്ഥലം.
മല്ലികാര്ജ്ജു ന ക്ഷേത്രം-കാസര്ഗോീഡിന്‍െറ നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്നു. ഇവിടെത്തെ ഉത്സവവും,യക്ഷഗാനവും ആകര്ഷഗണീയമാണ്.
നെല്ലിക്കുന്ന് പള്ളി-ആയിരക്കണക്കിന് ആളുകളെ ആകര്ഷിറക്കുന്ന ഇവിടെത്തെ ഉറൂസ് പേരുകേട്ടതാണ്. നവംബര്‍ പകുതിയോടെ ഒരാഴ്ച നീണ്ടുനില്ക്കു ന്ന നേര്ച്ച് മഹോത്സവം നടക്കുന്ന നെല്ലിക്കുന്ന് പള്ളി കാസര്ഗോനഡിന് വളരെ അടുത്താണ്.
നീലേശ്വരം-നീലകണ്ഠ ഈശ്വര്‍ ആണ് നീലേശ്വരം ആയി മാറിയത്. കോലത്തിരി കുടുംബത്തില്പ്പെ ട്ട നീലേശ്വരം രാജാക്കന്മാരുടെ ഇരിപ്പിടമായിരുന്നു ഇവിടം. ബേഡ്നൂര്‍ നായക്കന്മാരും നീലേശ്വരം രാജാക്കന്മാരും തമ്മില്‍ നടന്ന യുദ്ധത്തിന് സാക്ഷിയായ സ്ഥലം. ജില്ലയിലെ സാംസ്ക്കാരിക കേന്ദ്രം. ശാന്തതയ്ക്കും ആരാധനയ്ക്കും പേര് കേട്ട വിവിധ കാവുകള്‍ നഗരത്തിന് ചുറ്റുമുണ്ട്. മന്നന്പു്റത്ത് കാവാണ് ഇതില്‍ പ്രധാനപ്പെട്ടത്. ചുറ്റുമുള്ള ക്ഷേത്രോത്സവങ്ങള്ക്ക് സമാപനം കുറിക്കുന്ന ഉത്സവം നടക്കുന്നത് മന്നന്പു റത്ത് കാവിലാണ്. വീരാര്കാുവ് അഞ്ഞുറ്റമ്പലത്തില്‍ വര്ഷംന തോറും നടക്കാറുള്ള പൊറാട്ട് വന്ജുനക്കുട്ടത്തിന്‍െറ സാന്നിധ്യത്താ ല്‍ ശ്രദ്ധേയമാണ്. പൂരത്തിനോടനുബന്ധിച്ചാണ് പൊറാട്ട് ഇവിടെ അരങ്ങേറുന്നത്.

പെര്ണെി-ഇരുപത്തെട്ട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങളില്‍ ഏറ്റവും വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ചന്ദ്രഗിരി പുഴയ്ക്കപ്പുറം അനന്തപരം ക്ഷേത്രത്തിനടുത്തായി സ്ഥിതിചെയ്യുന്നു. ഇവിടെ പ്രത്യേകസമുദായത്തില്പ്പെ ട്ടവരുടെ ഒരുമിച്ചുള്ള വിവാഹചടങ്ങുകള്‍ മീനമാസത്തില്‍ പുരോത്സവത്തിനോടനുബന്ധിച്ചാണ് നടത്താറുള്ളത്.
പൊസടിഗുമ്പ-കടല്നിരരപ്പില്നിനന്നും487. 68 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പൊസടിഗുമ്പ കാസര്ഗോ്ഡുനിന്നും 30 കിലോമീറ്റര്‍ വടക്ക് കിഴക്കായി ധര്മ്മഗത്തടുക്ക എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ടൂറിസ്റ്റ് കേന്ദ്രമാണ്. കുന്നിന് മുകളില്നി്ന്നും നോക്കിയാല്‍ അറബികടല്‍,മംഗലാപുരം,കുദ്രമുഖ് എന്നിവ കാണാം.
പൊവ്വല്‍ കോട്ട- കാസര്ഗോഥഡുനിന്നും പത്ത് കിലോമീറ്റര്വ മാറി കാസഗോനഡ് -മുള്ളേരിയ റൂട്ടില്‍ പഴയ മാതൃകയിലുള്ള കോട്ടയാണിത്.
റാണിപുരം- മടത്തുമല എന്നറിയപ്പെട്ടിരുന്ന റാണിപുരം കാഞ്ഞങ്ങാടുനിന്നും നാല്പത്തെട്ട് കിലോമീറ്റര്‍ കിഴക്കായി സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പില്നിവന്നും 780 മീറ്റര്‍ ഉയരത്തിലാണിത്. പ്രകൃതി സൗന്ദര്യം തുളുമ്പിനില്ക്കുനന്ന റാണിപുരത്തെ ഊട്ടിയോട് താരതമ്യപ്പെതടുത്താറുണ്ട്. ട്രക്കിങ്ങിന് പറ്റിയ ഇടമാണിത്. ടൂറിസ്റ്റ് കോട്ടേജുകള്‍ ഇവിടെ ലഭ്യമാ്ണ്.

റാണിപുരം

തൃക്കരിപ്പൂര്‍- താഴെക്കാട്ടു മനയുടെ ആസ്ഥാനമായ തൃക്കരിപ്പൂര്‍ കവിയും സ്വാതന്ത്യസരമരപോരാളിയുമായ ടിഎസ് തിരുമുമ്പിന്‍െറ പേരിനാല്‍ പ്രസിദ്ധമാണ്. കഥകളി നടനായിരുന്ന ഗുരു ചന്തപണിക്കറുടെ ജനനസ്ഥലമാണിത്.
തൃക്കണ്ണാട് &പാണ്ഡ്യന്‍ കല്ല്-ബേക്കല്‍ കോട്ടയ്ക്ക് സമീപത്തായി കടല്തീ്രത്തിനോട് ചേര്ന്ന് തൃക്കണ്ണാട് ശിവക്ഷേത്രം സ്ഥിതിചെയ്യുന്നു. ഇത് ദക്ഷിണകാശി എന്നറിയപ്പെടുന്നു. തൃക്കണ്ണാട് ക്ഷേത്രത്തില്നിൂന്നും രണ്ട് കിലോമീറ്റര്‍ കടലില്‍ ഉയര്ന്നു പൊങ്ങിനില്ക്കുൂന്ന പാറക്കൂട്ടം പാണ്ട്യക്തിനല്ല് സാഹസികരായ നീന്തല്ക്കാലര്ക്ക്ക പറ്റിയതാണ്. പാണ്ഡ്യരാ്ജാവിന്‍െറ കപ്പല്‍ ക്ഷേത്രത്തെ ആക്രമിച്ചുവെന്നും ശിവന്‍ തന്‍െര ദൈവികശക്തിയാല്‍ കപ്പലിനെ പാറയാക്കി മാറ്റിയെന്നുമാണ് എെതീഹ്യം . പാലക്കുന്ന് ഭഗവതി ക്ഷേത്രം ഇവിടെനിന്നും ഒരു കിലോമീറ്റര്‍ അകലെയാണ്. പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവം ഭരണി മഹോത്സവമാണ്.
തുളൂര്‍ വനം-പാണത്തൂര്‍ ക്ഷേത്രത്തിന് സമീപം തുളൂര്‍ വനത്തിലെ ആരാധനമൂര്ത്തി കള്‍ ക്ഷേത്രപാലന്‍,ഭഗവതി എന്നിവയാണ്. എട്ടുദിവസം നീണ്ടുനില്ക്കുനന്നതാണ് ഇവിടെത്തെ ഉത്സവം.
വലിയപറമ്പ്-ചെറുവത്തൂരില്നിതന്നും 5 കിലോമീറ്റര്‍ തെക്ക്പടിഞ്ഞാറായി കാണുന്ന കായലിനാല്‍ ചുറ്റപ്പെട്ട ഭൂപ്രദേശം. ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണിത്. മീന്പിിടുത്തത്തിനും,പിക് നിക്കിനും പറ്റിയ ഈ ദ്വീപ് അറബികടലിലാണ്.

ഹൗസ് ബോട്ട്

വീരമല-ചെറുവത്തൂരില്‍ സ്ഥിതിചെയ്യുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ നശിച്ചുപോയ ഡച്ചുക്കാരുടെ കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാം. കാര്യങ്കോ ട് പുഴയുടെ ഭംഗി നൂകരാന്‍ പറ്റിയ കുന്നിന്പ്ര്ദേശം പിക് നിക്ക് കേന്ദ്രമാണ്.